ചെറുതോണി: സാങ്കേതിക മികവുള്ള ഓടയില്ല, തൊടുപുഴ- പുളിയൻമല ദേശീയപാതയിൽ അപകടങ്ങൾ പതിവാകുന്നു. കുളമാവ് മുതൽ ചെറുതോണിവരെയുള്ള റോഡിൽ റബറൈസിഡ് ടാറിംഗ് പൂർത്തിയായെങ്കിലും റോഡിന്റെ ഇരുവശങ്ങളിലും ഐറിഷ് ഓട നിർമ്മിക്കാത്തതാണ് അപകടങ്ങളിലേയ്ക്ക് വഴിതുറക്കുന്നത്. കഴിഞ്ഞഒരുമാസത്തിനിടെ പൈനാവിനും ചെറുതോണിക്കു മിടയിൽ നിരവധി വാഹനാപകടങ്ങളുണ്ടായി റോഡിന്റെ പല ഭാഗത്തും വശങ്ങളിൽകിടങ്ങുകൾ പോലെ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ടാറിംഗിന്റെ സൈഡും ഓടയുടെ ഭാഗവുമായി വലിയ കട്ടിംഗുകൾ രൂപപ്പെട്ടിരിക്കുന്നതിനാൽ വാഹനങ്ങൾക്കു സൈഡ് കൊടുക്കാൻ പലപ്പോഴും കഴിയാതെ പോകും. ടാർറോഡിൽനിന്നും വാഹനം മാറ്റാൻ കഴിയാത്ത സ്ഥിതിയാണുള്ളത് .റേഡിന്റെ ഇരുവശങ്ങളും നിരപ്പാക്കി കുണ്ടും കുഴിയും നിരത്തി ടാറിംഗ് റോഡും ഓടയുമായി യോജിപ്പിച്ച് നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.