തൊടുപുഴ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖില കേരളാ വിശ്വകർമ്മ മഹാസഭ സംസ്ഥാന വ്യാപകമായി നടത്തുന്ന സെക്രട്ടറിയേറ്റ്- ജില്ലാ- താലൂക്ക് തല സത്യാഗ്രഹ പരിപാടിയുടെ ഭാഗമായി തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പടിക്കൽ ഇന്ന് രാവിലെ 10 മുതൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തൊടുപുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സത്യാഗ്രഹം നടത്തും. യൂണിയൻ പ്രസിഡന്റ് ബിന്ദു വിക്രമൻ ഉദ്ഘാടനം ചെയ്യും. നേതാക്കളായ ഷീലാ ഗോപി,​ ഇ.കെ മുരളീധരൻ,​ സുമതി പി.കെ,​ ഗിരീഷ്.പി.എസ്,​ വാസു ആചാരി,​ ടി.കെ മനോജ്,​ വത്സ ദിവാകരൻ,​ പി.കെ രാധാകൃഷ്ണൻ,​ വിജയകുമാർ എം.ഡി,​ രാജേഷ് എ.എസ്,​ ഡെറിൻ ദിവാകരൻ എന്നിവർ പങ്കെടുക്കും.