anoop

നെടുങ്കണ്ടം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിന് തലയോട്ടിയിലെ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താനാവാതെ കുടുംബം.അപകടത്തെത്തുടർന്ന് മുറിച്ച് മാറ്റിയ തലയോട്ടിയുടെ ഭാഗം തിരികെ
ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർക്കുന്നതിന് 10 ലക്ഷത്തോളം രൂപയുടെ ചിലവ് വരും. നിർദ്ധന കുടുംബാംഗമായ ഒറ്റപ്ലാക്കൽ അനൂപ് രാധാകൃഷ്ണ(25)നാണ് ജീവത്തിലേയ്ക്ക് തിരികെ എത്താൻ കരുണയുള്ളവരുടെ സഹായം
അഭ്യർത്ഥിയ്ക്കുന്നത്. പണം ഇല്ലാത്തതിനെ തുടർന്ന് നവംബർ രണ്ടിന് നടത്തേണ്ടിയിരുന്ന ഓപറേഷൻ മാറ്റി വെച്ചു. കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് വാഹനാപകടത്തിൽ അനൂപിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. ബൈക്കിന്റെ
പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ച്അപകടത്തിൽപെടുകയായിരുന്നു. നിലവിൽ ഒരു ശസ്ത്രക്രിയ നടത്തിയെങ്കിലും എഴുന്നേറ്റ് നടക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിയ്ക്കാനോ
സാധിയ്ക്കുന്നില്ല. അനൂപിനെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയ്ക്കാൻരണ്ട് ശസ്ത്രക്രിയകൾ കൂടി ആവശ്യമുണ്ട്.ആദ്യ ശസ്ത്രക്രിയയ്ക്ക് ശേഷം തലയോട്ടിയുടെ ഒരു ഭാഗം മുറിച്ച് മാറ്റിശീതീകരിച്ച കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. അടുത്തശസ്ത്രക്രിയയിലൂടെ വേണം ഈ ഭാഗം തിരികെ ചേർക്കാൻ. കുടുംബത്തിന്അഞ്ച് സെന്റ് സ്ഥലം മാത്രമാണുള്ളത്. പിതാവിന്റെയും അനൂപിന്റെയുംവരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. 5 ലക്ഷം രൂപ ചികിത്സക്കായിഇതുവരെ ചിലവഴിച്ചു കഴിഞ്ഞു. കടം വാങ്ങിയാണ് ഇതുവരെ ചികിത്സ നടത്തിയത്.
ഇനിയുള്ള ഓപറേഷനും, തുടർചികിത്സക്കുമായി 10 ലക്ഷം രൂപ വേണ്ടിവരും.ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ അനുപ് ചികിത്സസഹായനിധി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി ഭാരവാഹികളുടെയുംഅനുപിന്റെ പിതാവ് രാധാകൃഷണൻ എന്നിവരുടെയും പേരിൽ നെടുങ്കണ്ടം ഫെഡറൽബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.സുമനസുകൾ അനൂപിന്റെ തുടർചികിത്സക്ക് ആവശ്യമായ സാഹായ സഹകരണങ്ങൾനൽകണമെന്നും അനുപിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സഹായംവേണമെന്നും അനുപ് ചികിത്സ സഹായനിധി കമ്മിറ്റി ഭാരവാഹികൾ അഭ്യർഥിച്ചു.അക്കൗണ്ട് നമ്പർ: 10180100271731..Email: ndk@federalbank. co. in
MICR Code 685049052 IFSC - FDRL 0001018.