തൊടുപുഴ: തദ്ദേശതിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കുന്നതോടെ ആരൊക്കെ എവിടെയൊക്കം മത്സരിക്കുമെന്ന കാര്യത്തിൽ ഏകദേശ ചിത്രം വ്യക്തമാകും. അതേസമയം പത്രിക സമർപ്പിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കുമ്പോഴും യു.ഡി.എഫിൽ സീറ്റ് വിഭജനം ഇതുവരെ പൂർത്തിയായില്ല. ലീഗും കേരളകോൺഗ്രസുമായുള്ള ചർച്ച ഇന്നും തുടരുമെന്നാണ് അറിയുന്നത്. ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളിലെ സീറ്റിനെ ചൊല്ലിയാണ് തർക്കം. അതേസമയം ജില്ലാ പഞ്ചായത്തിലെ സ്ഥാനാർത്ഥികളെ കേരളകോൺഗ്രസ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ചിടങ്ങളിൽ കേരളകോൺഗ്രസും 11 ഇടത്ത് കോൺഗ്രസുമാണ് മത്സരിക്കുന്നത്. എൻ.ഡി.എയും ഇന്നലെ ജില്ലാ പഞ്ചായത്തിലെ 12 ഇടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിൽ 78 ഡിവിഷനുകളിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടുണ്ട്. നഗരസഭകളിൽ 55 വാർഡുകളുടെ കാര്യത്തിൽ തീരുമാനമായി. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച എൽ.ഡി.എഫ് പ്രചാരണരംഗത്ത് മുന്നേറുകയാണ്.
ജില്ലാ പഞ്ചായത്ത്
ബി. ജെ. പി സ്ഥാനാർത്ഥികൾ
എം.ജി.മായ (അടിമാലി), ആതിര ജയൻ (മൂന്നാർ), ഗോപാലൻ (ദേവികുളം), ജയ്‌മോൻ ഫൽഗുനൻ (രാജാക്കാട്), രമ്യ രവീന്ദ്രൻ (മുരിക്കാശേരി), കെ.ആർ.സുനിൽ കുമാർ (നെടുങ്കണ്ടം), ജോണിക്കുട്ടി (പാമ്പാടുംപാറ), സി.സന്തോഷ്‌കുമാർ (വാഗമൺ), അശ്വതി പ്രസാദ് (ഉപ്പുതറ), കെ.എൻ.ഗീത (മൂലമറ്റം), സി.ബി.തിലകം (കരിങ്കുന്നം), അഡ്വ.അമ്പിളി (കരിമണ്ണൂർ).