ചെറുതോണി:കഞ്ഞിക്കുഴിയിൽ കർഷകർക്ക് ലഭിച്ച പട്ടയം റെദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് അയച്ച പരിസ്ഥിതി വാദികൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം കടുക്കുന്നു. അഡ്വ. ഹരീഷ് വാസദേവന്റെ കോലം കത്തിച്ച നാട്ടുകാർ കഞ്ഞിക്കുഴി ടൗണിൽ പ്രകടനം നടത്തി.
തങ്ങളുടെ പട്ടയ സ്വപ്നങ്ങൾ തകർക്കാൻ ശ്രമിക്കുന്നവർ ആരായിരുന്നാലും അവരെ ശക്തമായി നേരിടുമെന്നും കഞ്ഞിക്കുഴി കർഷക സംരക്ഷണ സമിതി ചെയർമാൻ ബിജു പുരഷോത്തമൻ പറഞ്ഞു.
കർഷക സംരക്ഷണ സമിതി കോഡിനേറ്റർ ബിനു പുന്നയാർ
വൈസ് ചെയർമാൻ ജോയി വരിക്കയിൽ , കൺവീനർ ബെന്നി കണ്ണബ്ലാക്കൽ, ട്രഷറർ ജോസഫ് അനുഗ്രഹ, പ്രതിപ് എം എം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.