ഇടുക്കി: വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ സാധാരണക്കാരിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച അക്ഷയ പദ്ധതി 18 വർഷം പൂർത്തീകരിച്ചിരിച്ചു.കമ്പ്യൂട്ടർ സാക്ഷരതയിൽ തുടങ്ങിയ അക്ഷയ പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ നൽകുന്ന അവിഭാജ്യഘടകമായി മാറി..2002 നവംബർ 18ന് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം മലപ്പുറത്ത് തുടക്കമിട്ടു. 2011ൽ തുടക്കമിട്ട ആധാർ എന്റോൾമെന്റ് അക്ഷയയുടെ മുഖച്ഛായ തന്നെ മാറ്റിയ പദ്ധതിയാണ്.
ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ വഴി സേവനങ്ങൾ കുറ്റമറ്റ രീതിയിൽ ചെയ്യുന്നതിലേക്കായി വിവിധ നൂതന കർമ്മപദ്ധതികൾ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായി ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു.
ജില്ലയിൽ അക്ഷയ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കളക്ടറുടെ ചേമ്പറിൽ ഒക്ടോബർ മാസത്തെ അക്ഷയ സംരംഭകരുടെ പ്രകടനം വിലയിരുത്തി മികച്ച സംരംഭകനായി തിരഞ്ഞെടുക്കപ്പെട്ട ജ്യോതിഷ്‌കുമാർ, (വണ്ണപ്പുറും അക്ഷയ), അബീഷ് പോൾ (എഴുപതേക്കർ) എന്നിവർക്ക് ജില്ലാ കളക്ടർ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ചടങ്ങിൽ ജില്ലാ പ്രോജക്ട് മാനേജർ സി.എം .ഷംനാദ് പങ്കെടുത്തു.