ഇടുക്കി: പൊലീസ് ഉദ്യോഗസ്ഥരുടെ സർവ്വീസ് സംബന്ധവും അല്ലാത്തതുമായ പരാതികൾ പരിഹരിക്കുന്നതിന് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കുന്നതിന് ഓൺലൈൻ അദാലത്ത് 23 ന് രാവിലെ 11ന് നടത്തും. അദാലത്തിൽ പരിഗണിക്കേണ്ട അപേക്ഷകൾ നവംബർ 20 രാത്രി 10വരെ സ്വീകരിക്കും. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാർക്കും പരാതികൾ സമർപ്പിക്കാം. പരാതികളിൽ ഫോൺ നമ്പർ രേഖപ്പെടത്തേണ്ടതാണ്. പരാതികൾ സമർപ്പിക്കേണ്ട വിലാസം ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ് ഓഫീസ്, ഇടുക്കി, പരാതികൾ സമർപ്പിക്കേണ്ട ഇമെയിൽ അഡ്രസ്സ് spidk.pol@kerala.gov.in സംശയ നിവാരണത്തിന് വിളിക്കേണ്ട ഫോൺ നമ്പർ 04862232354, 9497913224