തൊടുപുഴ: ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുള്ളരിങ്ങാട് ഡിവിഷനിൽ വിമല അനിരുദ്ധനാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. എസ്.എൻ.ഡി.പി യോഗം വനിതാസംഘം കൗൺസിലറാണ് വിമല. വണ്ടിപ്പെരിയാർ ഡിവിഷനിൽ രാജേന്ദ്രലാൽ ദത്ത് സ്ഥാനാർത്ഥിയാകും. ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറിയാണ് രാജേന്ദ്രലാൽ ദത്ത്.