ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. രാവിലെ 11 മണി മുതൽ മൂന്നു മണി വരെ ബന്ധപ്പെട്ട വരണാധികാരികൾക്കോ ഉപവരണാധികാരികൾക്കോ പത്രിക സമർപ്പിക്കാവുന്നതാണ്. പത്രികാ സമർപ്പണത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ 2471 പത്രികകൾ ലഭിച്ചു. ഇതോടെ ഇതുവരെ ലഭിച്ച പത്രികകളുടെ എണ്ണം3576 ആയി.
ഇന്നലെ ലഭിച്ച പത്രികകൾ
ജില്ലാ പഞ്ചായത്ത് 58
ബ്ലോക്ക് പഞ്ചായത്തുകൾ 243
അടിമാലി 28
ദേവികുളം 43
നെടുങ്കണ്ടം 34
ഇളംദേശം 23
ഇടുക്കി 23
കട്ടപ്പന 30
തൊടുപുഴ 40
അഴുത 22
ഗ്രാമപഞ്ചായത്തുകൾ 2001
നഗരസഭകൾ 169
തൊടുപുഴ 73
കട്ടപ്പന 96
ആകെ 3576 നാമനിർദ്ദേശപത്രികകൾ
ജില്ലാ പഞ്ചായത്ത് 64
ബ്ലോക്ക് പഞ്ചായത്ത് 303
ഗ്രാമ പഞ്ചായത്ത് 2959
മുനിസിപ്പാലിറ്റി 246.