ഇടുക്കി:പൊൻമുടി ജലസംഭരണിയിലെ ജലവിതാനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 6 മുതൽ പൊൻമുടി ഡാമിന്റെ രണ്ട് ഷട്ടറുകൾ 30 സെ.മീ വീതം ഉയർത്തി 45 ക്യുമിക്‌സ് വരെ ജലം ഘട്ടം ഘട്ടമായി പുറത്തുവിടും. പന്നിയാർ, മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.