തൊടുപുഴ : കൊവിഡ് ചികിത്സയിൽ ആയുർവേദത്തെ ഉൾപ്പെടുത്തിയുള്ള കേരളത്തിലെ തീരുമാനം പൊതുജനാരോഗ്യത്തിന് ഗുണപരമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ. നിലവിൽ കൊവിഡ് പ്രതിരോധത്തിലും രോഗമുക്തരുടെ ആരോഗ്യ പുനരധിവാസത്തിലും ഉപയോഗപ്പെടുത്തി വരുന്ന ആയുർവേദം ചികിത്സയിൽ കൂടി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചത് ആരോഗ്യ മേഖലയ്ക്ക് ഉണർവ് പകരും. കേന്ദ്ര മാർഗരേഖ അനുസരിച്ച് നേരത്തെ ഇത് നടപ്പിലാകേണ്ടിയിരുന്നതാണെന്നും താമസം നേരിട്ടതുകണ്ട് കോടതിയെ സമീപിച്ചിരുന്നതായും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ: രാജു തോമസ് , ജനറൽ സെക്രട്ടറി ഡോ: സാദത്ത് ദിനകർ ,എറണാകുളം സോൺ പ്രസിഡന്റ് ഡോ: കെ.എസ്. വിഷ്ണു നമ്പൂതിരി, സെക്രട്ടറി ഡോ: എം.എസ്. നൗഷാദ് എന്നിവർ പറഞ്ഞു.