തൊടുപുഴ: ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് റാങ്ക് ലിസ്റ്റിൽനിന്നും നിയമനങ്ങൾ നടത്തുന്നതിന് വരുത്തുന്ന കാലതാമസത്തിനെതിരെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് റാങ്ക് ഹോൾഡേഴ്‌സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷന് മുൻപിൽ ഇന്ന് മുതൽ റിലേ നിരാഹാര സമരം ആരംഭിക്കും. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് രണ്ടരവർഷം പൂർത്തിയാകാറാകുമ്പോഴും 2500 പേരുള്ള ലിസിറ്റിൽ നിന്നും 250 നിയമനങ്ങൾ മാത്രമാണ് ജില്ലയിൽ നടന്നത്. നിലവിൽ 380 നിയമനങ്ങളുടെ കുറവാണ് ജില്ലയിൽ ഉള്ളത്. സർക്കാർ പിൻവാതിൽ നിയമനം താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തൽ തുടങ്ങിയ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇനി ഞങ്ങളുടെ റാങ്ക് ലിസ്റ്റിന് 8 മാസം കാലാവധിയേ ഒള്ളൂ. ഈ ഒരു സാഹചര്യത്തിലാണ് ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് റാങ്ക് ഹോൾഡേഴ്‌സ് അസ്സോസിയേഷൻ റിലേ നിരാഹാര സമരം ആരംഭിക്കുന്നയെന്ന് നേതാക്കൾ പറഞ്ഞു.