ചെറതോണി: റോഷി അഗസ്റ്റിൻ എം.എൽ.എ ആദിവാസി സമൂഹത്തോട് വഞ്ചന കാണിച്ചതായി കൊലുമ്പന്റെ കൊച്ചു മകനും ഊര്മൂപ്പനുമായ തേനൻ ഭാസ്‌കരൻ കാണി പറഞ്ഞു. കൊലുമ്പൻ കോളനിയിൽ നിന്നുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് പൊന്നാട്ടിന് വേണ്ടി കൊലുമ്പൻ സമാധിയിൽ പൂജ നിർവ്വഹിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടുത്ത തുണി മറിച്ചുടുക്കുന്ന പണിയാണ് എം.എൽ.എ ചെയ്തതെന്നും തങ്ങൾ ഇതുവരെ അത്തരം കാര്യങ്ങൾ പഠിച്ചിട്ടില്ലെന്നും തേനൻ ഭാസ്‌കരൻ പറഞ്ഞു.