തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ ഒരു പൊതു നിരീക്ഷകനെയും മൂന്ന് ചെലവ് നിരീക്ഷകരെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു. കോംപൻസേറ്ററി അഫോറസ്റ്റേഷൻ ഫണ്ട് മാനേജ്‌മെന്റ് ആന്റ് പ്ലാനിംഗ് അതോറിറ്റി (സി എ എം പി എ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാജേഷ് രവീന്ദ്രൻ ഐ എഫ് എസിനെ ജില്ലയിലെ പൊതു നിരീക്ഷകനായും, ജില്ലാ ഓഡിറ്റ് ഓഫീസർ സിനി എം.വി (അടിമാലി, ദേവികുളം, നെടുങ്കണ്ടം ബ്ലോക്കുകൾ), ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി എസ്.ഡി.ഫെറോൾഡ് സേവ്യർ (ഇളംദേശം, ഇടുക്കി, കട്ടപ്പന ബ്ലോക്കുകൾ, കട്ടപ്പന നഗരസഭ), കോർപ്പറേഷൻ ഓഡിറ്റ് ഓഫീസ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ എസ് .സുനിൽദാസ് (തൊടുപുഴ, അഴുത ബ്ലോക്കുകൾ, തൊടുപുഴ നഗരസഭ) എന്നിവരെ ചെലവ് നിരീക്ഷകരായും തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചു.