തൊടുപുഴ: ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി അടിമാലിയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് മുള്ളരിങ്ങാട് ഡിവിഷനിൽ നിന്ന് വിമല അനിരുദ്ധനും വണ്ടന്മേട് ഡിവിഷനിൽ നിന്ന് രാജേന്ദ്രലാൽ ദത്തും ജനവിധി തേടും. ബ്ലോക്ക് പഞ്ചായത്തിൽ പഴയരിക്കണ്ടം ഡിവിഷനിൽ സബിത ജ്യോതിഷും കുടയത്തൂർ ബ്ലോക്ക് ഡിവിഷനിൽ അജി മോഹനനും ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളായി മത്സരിക്കും. തൊടുപുഴ നഗരസഭയിൽ നിന്ന് അഞ്ച് വാർഡുകളിലേക്കും പാർട്ടി മത്സരിക്കും. ദേവികുളം നയോജക മണ്ഡലത്തിൽ നിന്ന് ഒമ്പത് സ്ഥാനാർത്ഥികളും പീരുമേട് മണ്ഡലത്തിൽ നിന്ന് 10 സ്ഥാനാർത്ഥികളും ഉടുമ്പൻചോല മണ്ഡലത്തിൽ നിന്ന് അഞ്ച് സ്ഥാനാർത്ഥികളും ജനവിധി തേടുമെന്ന് ജില്ലാ പ്രസിഡന്റ്
വി. ജയേഷ് അറിയിച്ചു.