മുട്ടം . ഇടത് സർക്കാർ അധികാര വികേന്ദ്രീകരണം അട്ടിമറിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എം.എ. ഷുക്കൂർ കുറ്റപ്പെടുത്തി.മുസ്ലിം ലീഗ് മുട്ടം പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പദ്ധ്യതികൾ നടപ്പിലാക്കാൻ പഞ്ചായത്തുകൾക്ക് ഫണ്ട് അനുവദിക്കുന്നതിലും സർക്കാർ അലംഭാവം കാട്ടിയതായും അദ്ദേഹം പറഞ്ഞു. എം.കെ. സുധീർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ടി.എസ്.ഷംസുദ്ദിൻ മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ കെ.ടി. അഗസ്റ്റ്യൻ, കൺവീനർ ബേബി വണ്ടനാനി, എൻ.കെ. ബിജു ,കെ.എം. അൻവർ, എം.എ.ഷബീർ, സി.എം. ജമാൽ, എൻ.എച്ച്, മാഹിൻ, ബാദുഷാ അഷറഫ്, എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.എം. സുബൈർ സ്വാഗതവും എസ്.ടി.യു. സെക്രട്ടറി സമദ് നെല്ലാപ്പാറ നന്ദിയും പറഞ്ഞു