തൊടുപുഴ : നിർമ്മാണ നിരോധന വിഷയത്തിൽ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തു കൊണ്ട് സംസ്ഥാന സർക്കാർ സമർപ്പിച്ചിരുന്ന അപ്പീലുകൾ തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധി കേരള സർക്കാർ ചോദിച്ചു വാങ്ങിയതാണെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.
ഭൂമിപതിവ് ചട്ടങ്ങൾ കാലാനുസ്യതമായി ഭേദഗതി ചെയ്യണമെന്ന സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാൻ സംസ്ഥാന സർക്കാർ കൂട്ടാക്കാത്തതു കൊണ്ടാണ് സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിന് എതിരായത്.
ഇടുക്കി ജില്ലക്ക് മാത്രമായി നിർമ്മാണ നിരോധനം ഏർപ്പെടുത്തി തുല്യ നീതി നിഷേധിച്ചത് ഭരണഘടനാ ലംഘനമാണെന്നെ സുപ്രീം കോടതിയുടെ പരാമർശം അതീവ ഗൗരവരകരമാണ്. സംസ്ഥാന സർക്കാർ അനാവശ്യമായ പിടിവാശി ഉപേക്ഷിച്ച് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ ഇനിയെങ്കിലും മടിക്കരുത് ഡി സി സി പ്രസിഡന്റ് പറഞ്ഞു.