തൊടുപുഴ: കറന്റ് പോയാൽ ഫാനിലെ കാറ്റ് തീരുമെന്ന് ജോസ് കെ. മാണി വിഭാഗത്തിന്റെ ഫാൻ ചിഹ്നത്തെക്കുറിച്ച് പി. ജെ. ജോസഫിന്റെ കളിയാക്കൽ. തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ചെണ്ട ഇത്തവണ കൊട്ടി കയറുമെന്ന് പറഞ്ഞ ജോസഫ് 'കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി മാരാര് പണ്ടൊരു ചെണ്ട" എന്ന ഗാനവും ഇന്നലെ പ്രസ് ക്ളബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആലപിച്ചു.