ഇടുക്കി: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തദ്ദേശ ഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് വേതനത്തോടുകൂടിയ അവധി അനുവദിക്കണമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. എന്നാൽ തൊഴിലിനു സാരമായ നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിൽ തൊഴിലാളിക്ക് വോട്ടു രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകേണ്ടതാണ്. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവർക്കും വോട്ടു ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും കമ്മീഷൻ ഉത്തരവിലുണ്ട്.