തൊടുപുഴ: രണ്ടാഴ്ചയിലേറെ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിൽ സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർത്ഥികൾ ഓട്ടപ്രദക്ഷിണം നടത്തി പത്രിക സമർപ്പിച്ചു. രാത്രി വൈകിയും പലയിടത്തും പത്രികാസമർപ്പണം തുടർന്നു. മുന്നണികളിലെ സീറ്റ് വിഭജനത്തിന് ശേഷം ഇന്നലെ ഉച്ചയോടെയാണ് പല പഞ്ചായത്തുകളിലും സ്ഥാനാർത്ഥികൾ തീരുമാനമായത്. ഇതിന് ശേഷം പത്രിക പൂരിപ്പിച്ച് സമർപ്പിക്കാനെത്തിയപ്പോഴേക്കും വൈകിട്ട് മൂന്ന് മണിയായി. ഈ സമയം മിക്കയിടത്തും നീണ്ട ക്യൂ ദൃശ്യമായിരുന്നു. തുടർന്ന് ക്യൂവിലുള്ളവർക്ക് ടോക്കൺ നൽകുകയായിരുന്നു. വണ്ണപ്പുറം പഞ്ചായത്തിൽ വിവിധ വാർഡുകളിൽ നിന്ന് മത്സരിക്കാനെത്തിയ 84 പേർക്കാണ് ഇന്നലെ വൈകിട്ട് ടോക്കൺ നൽകിയത്. മുന്നണി സ്ഥാനാർത്ഥികൾക്കൊപ്പം വിമതൻമാരും സ്വതന്ത്രന്മാരും ഡമ്മികളുമെല്ലാം ഇതിൽപ്പെടും. പല പഞ്ചായത്തുകളിലെയും സ്ഥിതി ഇതാണ്. ഒരു പത്രിക സ്വീകരിക്കുന്നതിന് കുറഞ്ഞത് 20 മിനിറ്റെങ്കിലും സമയമെടുക്കും. ഇതുകാരണം മൂന്ന് മണിക്ക് സമയം അവസാനിച്ചെങ്കിലും രാത്രി വൈകിയും പലയിടത്തും പത്രികാ സമ‌ർപ്പണം നീണ്ടു. ഇതിനിടെ പൂരിപ്പിച്ച ഫോം കൈയിലില്ലാത്തവർക്ക് ടോക്കൺ നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇത് ചിലയിടങ്ങളിൽ വാക്കുതർക്കത്തിനിടയാക്കി.

ഇന്നലെ മാത്രം 3666 പത്രിക

ജില്ലാ പഞ്ചായത്ത്- 70

ബ്ലോക്ക് പഞ്ചായത്തുകൾ- 480
ഗ്രാമപഞ്ചായത്തുകൾ- 2766

നഗരസഭകൾ- 350

 ഇതുവരെ

ആകെ- 7330

ജില്ലാ പഞ്ചായത്ത്- 134

ബ്ലോക്ക് പഞ്ചായത്ത്- 783

അടിമാലി- 99
ദേവികുളം- 107
നെടുങ്കണ്ടം- 106
ഇളംദേശം- 101
ഇടുക്കി-97
കട്ടപ്പന- 94
തൊടുപുഴ- 96
അഴുത- 85

 നഗരസഭ - 596

കട്ടപ്പന- 301
തൊടുപുഴ- 295

ഗ്രാമ പഞ്ചായത്ത്- 5815

ഏറ്റവും കൂടുതൽ- വണ്ടിപ്പെരിയാർ (202)
ഏറ്റവും കുറവ്- കോടിക്കുളം (51)