തൊടുപുഴ: നഗരസഭയിലെ അഞ്ചു സ്ഥാനാർത്ഥികളെ കൂടി എൽ.ഡി.എഫ് പ്രഖ്യാപിച്ചു. നേരത്തെ 30 വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. എട്ടാം വാർഡിൽ (വടക്കുംമുറി) എം.എൻ. പുഷ്പലത, പതിനെട്ടാം വാർഡിൽ (മലേപ്പറമ്പ്) ജാഫർ ആനകെട്ടിപറമ്പിൽ, ഇരുപതാം വാർഡിൽ (മുതലിയാർമഠം) ആഷ ബിനു, ഇരുപത്തിയൊന്നാം വാർഡിൽ (കോളേജ് വാർഡ്) നൈസി തെക്കൻചേരിയിൽ, 22-ാം വാർഡ് (മാരാംകന്നേൽ) അമൽ അശോകൻ എന്നിവർ മത്സരിക്കും.