തൊടുപുഴ: ഇടുക്കി ജില്ലയ്ക്കു മാത്രം ബാധകമാക്കി സംസ്ഥാന സർക്കാർ ഇറക്കിയ 2019 ലെ നിർമ്മാണ നിരോധന ഉത്തരവ് നിയമ വിരുദ്ധമാണെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയ സുപ്രീം കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് കെ .പി .സി .സി .ജനറൽ സെക്രട്ടറി റോയി കെ .പൗലോസ്. കേരളത്തിലെ 13 ജില്ലകളിലെ ജനങ്ങൾക്കുള്ള അവകാശം ഇടുക്കിയിലെ ജനങ്ങൾക്ക് മാത്രം നിഷേധിച്ച സംസ്ഥാന സർക്കാർ പരസ്യമായി ജില്ലയിലെ ജനങ്ങളോട് മാപ്പു പറയണം. ദുരഭിമാനം വെടിഞ്ഞു ഇനിയെങ്കിലും റൂൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ച സർവകക്ഷി യോഗ തീരുമാനം നടപ്പിലാക്കാൻ തയ്യാറാകണമെന്നും റോയി കെ. പൗലോസ ആവശ്യപ്പെട്ടു.