തൊടുപുഴ: വഴിയോരത്ത് നിന്നിരുന്ന മരത്തിന്റെ കൊമ്പൊടിഞ്ഞ് വീണ് സ്‌ക്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. റിട്ട.കോടതി ജീവനക്കാരനായ മുട്ടം ശങ്കരപ്പള്ളിമേത്തനാക്കുന്നേൽ രാജനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.45 ന് കോതായിക്കുന്ന് ബൈപ്പാസിലായിരുന്നു അപകടം. രാജൻ സ്‌കൂട്ടറിൽ പോകുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞ്‌ദേഹത്തേക്ക് പതിക്കുകയായിരുന്നു. കാലിനുംതോളിനും പരിക്കേറ്റു. കാലിന് സാരമായി പരിക്കേറ്റ രാജൻ സ്വകാര്യ സ്വകാശുപത്രിയിൽ ചികിൽസതേടി.