പരിയാരം : സുബ്രമഹ്ണ്യ ക്ഷേത്രത്തിൽ ഇന്ന് സ്‌കന്ദ ഷഷ്ഠി അനുബന്ധിച്ചു പ്രത്യേക പൂജാദികാര്യങ്ങൾ നടക്കും.. രാവിലെ 6ന് ഗണപതി ഹോമവും 7. 45 ന് കലശപൂജ തുടർന്ന് കലശം എഴുന്നള്ളിപ്പും കലശ അഭിഷേകവും, തുടർന്ന് സ്‌കന്ദ ഷഷ്ഠി പൂജയും നടക്കും. കൊവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടു വേണം ക്ഷേത്രത്തിൽ പ്രവേശിക്കാനെന്ന് ക്ഷേത്രം മേൽശാന്തി അറിയിച്ചു.