യു.ഡി.എഫിൽ പുത്തരിയല്ല
യു.ഡി.എഫിൽ പതിവിലും കുറവാണ് വിമതരെന്നാണ് നേതാക്കൾ പറയുന്നത്. തൊടുപുഴ നഗരസഭയിൽ കോൺഗ്രസ്- കേരളകോൺഗ്രസ് തർക്കമുണ്ടായിരുന്ന കാരൂപ്പാറ വാർഡിൽ കോൺഗ്രസിലെ ഷിബിലി സാഹിബടക്കം രണ്ട് വിമതർ പത്രിക നൽകിയിട്ടുണ്ട്. പുറപ്പുഴയിൽ ബ്ലോക്ക് പഞ്ചായത്ത് വഴിത്തല ഡിവിഷനിൽ ജോസഫ് വിഭാഗത്തിലെ ടോമിച്ചൻ മുണ്ടുപാലംസ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകി.ഇവിടെ ജോബി പൊന്നാട്ടാണ് പാർട്ടി സ്ഥാനാർത്ഥി.