തൊടുപുഴ: കാഡ്‌സ് വില്ലേജ് സക്വയറിന്റെ ഉദ്ഘാടനത്തിനു മന്നോടിയായി വില്ലേജ് സ്‌ക്വയറിൽ സ്ഥാപിച്ച 27 ഞാറ്റുവേലത്തെറകളുടെ ഉദ്ഘാടനവും ഫലവൃക്ഷ തൈകളുടെ നടീലും 27 പ്രമുഖവ്യക്തികൾ ചേർന്ന് നിർവഹിച്ചു. തഹസിൽദാർ കെ. എം. ജോയിക്കുട്ടി, ഡിവൈ. എസ്. പി കെ. സദൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ടി. സി. രാജു, ജില്ല പ്ലാനിംഗ് ഓഫീസർ സാബു വർഗ്ഗീസ്, ഫാ ജിയോ തടിക്കാട്ട്, കെ. കെ. കൃഷ്ണപിള്ള, ജയിംസ് ടി.മാളിയേക്കൽ, ഡോ. ദീപക് ചാഴികാടൻ, സുരേഷ് ബാബു,എം. എൻ. സരേഷ്, അഡ്വ ബിജു പറയന്നിലം, പ്രോഫ. ജോസഫ് അഗസ്റ്റിൻ, തുടങ്ങിയ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃനിരയിലുള്ളവരാണ് വില്ലേജ് സ്‌ക്വയർ അങ്കണത്തിൽ തൈകൾ നട്ടത്. എഴുപത് വയസ്സനു മുകളിൽ പ്രായമുള്ളമൂന്ന് കർഷകരെ ചടങ്ങിൽ ആദരിച്ചു. കാർഷിക വിപണനത്തിനൊപ്പം വിശ്രമത്തിനും വിനോദത്തിനും വ്യായാമത്തിനും ആരോഗ്യ സംരക്ഷണത്തിനും തുല്യ പ്രാധാന്യം നൽകുന്ന കേരളത്തിലെ ആദ്യത്തെ കാർഷിക വിപണന കേന്ദ്രമാണ് തൊടുപുഴയിൽ രൂപം കൊള്ളുന്നതെന്ന് കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽപറഞ്ഞു