ഇടുക്കി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനും പരാതികൾ കേൾക്കുന്നതിനും ജില്ലാ കലക്ടർ എച്ച് ദിനേശൻ അദ്ധ്യക്ഷനായി ജില്ലാതല മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ കൺവീനറായും മേഖല ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ കുന്നത്ത്, ജില്ലാ ലോ ഓഫീസർ എസ്. സുരേഷ്‌കുമാർ, മാദ്ധ്യമ പ്രവർത്തകൻ ആന്റണി മുനിയറ എന്നിവർ അംഗങ്ങളുമായ മീഡിയ റിലേഷൻസ് സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. സമിതിയുടെ ആദ്യയോഗം 25 ന് രാവിലെ 11 ന് ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേരും.