തൊടുപുഴ: കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എയുടെ ഇളയ മകൻ ജോമോൻ ജോസഫ് (ജോക്കുട്ടൻ- 34) നിര്യാതനായി. ഇന്ന് രാവിലെ 10.30ന് വീട്ടിൽ ആരംഭിക്കുന്ന ശുശ്രൂഷ ചടങ്ങുകൾക്ക് ശേഷം പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി കുടുംബകല്ലറയിൽ സംസ്‌കരിക്കും. ആരോഗ്യ വകുപ്പ് റിട്ട. അഡീഷണൽ ഡയറക്ടർ ഡോ. ശാന്ത ജോസഫാണ് മാതാവ് (അങ്കമാലി മേനാച്ചേരി കുടുംബാംഗം). അപു ജോൺ ജോസഫ്, ഡോ. അനു യമുന ജോസഫ്, ആന്റണി ജോസഫ് എന്നിവരാണ് സഹോദരങ്ങൾ. പി.ജെ. ജോസഫ് ജോമോന്റെ പേരിൽ രൂപവത്കരിച്ച ജോക്കുട്ടൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അശരണരായവർക്ക് നിരവധി സഹായങ്ങൾ ചെയ്യുന്നുണ്ട്.