തൊടുപുഴ: സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 192 പേരുടെ പത്രികകൾ തള്ളി. തർക്കം ഉണ്ടായതിനാൽ അറക്കുളം പഞ്ചായത്തിലെ മൂന്നും നെടുങ്കണ്ടം പഞ്ചായത്തിലെ തീരുമാനം എടുക്കുന്നതിനായി മൂന്നും പത്രികകൾ മാറ്റി വച്ചു. ഇടമലക്കുടിയിലാണ് ഏറ്റവും കൂടുതൽ പത്രികകൾ നിരസിച്ചത്- 23. ജില്ലാ പഞ്ചായത്തിലെ എല്ലാ സ്ഥാനാർഥികളുടെയും നാമനിർദ്ദേശ പത്രികകൾ സാധുവായി.
സ്വീകരിച്ച പത്രിക ബ്രാക്കറ്റിൽ
ബ്ലോക്കുകൾ
1. അടിമാലി ബ്ലോക്ക് ഒരു പത്രിക തള്ളി (98)
2. ദേവികുളം ബ്ലോക്ക് ഒമ്പത് പത്രികകൾ തള്ളി (98)
3. ഇളംദേശം ബ്ലോക്ക് ഒരു പത്രിക തള്ളി (100)
4. നെടുങ്കണ്ടം ബ്ലോക്ക് ഒമ്പത് പത്രിക തള്ളി (97)
5. തൊടുപുഴ ബ്ലോക്ക് എല്ലാം സാധുവായി (96)
6. ഇടുക്കി ബ്ലോക്ക് എല്ലാം സാധുവായി (97)
7. കട്ടപ്പന ബ്ലോക്ക് ഒരു പത്രിക തള്ളി (93)
8. അഴുത ബ്ലോക്ക് ഒരു പത്രിക തള്ളി (84)
നഗരസഭകൾ
1. കട്ടപ്പന :എല്ലാം സാധുവായി (301)
2. തൊടുപുഴ: മൂന്ന് പത്രിക തള്ളി ( 287)
ഗ്രാമ പഞ്ചായത്ത്
ആകെ സ്വീകരിച്ചവ- 5673
നിരസിച്ചവ- 144