വണ്ണപ്പുറം: എൽ.ഡി.എഫ് വണ്ണപ്പുറം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷനംഗം മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.കെ. ബിനോയി അദ്ധ്യക്ഷത വഹിച്ചു. കെ.എം. സോമൻ സ്വാഗതം പറഞ്ഞു.. പി.വി. വർഗീസ്, വി.വി. മത്തായി, റോയി വാരിക്കാട്ട്, അഗസ്റ്റിൻ വട്ടക്കുന്നേൽ, എം.എ. ജോസഫ്, എൻ. സദാനന്ദൻ, റോമിയോ സെബാസ്റ്റ്യൻ, വി.ആർ. പ്രമോദ്, കെ.ആൽ. സാൽമോൻ, കെ.ജി. വിനോദ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ലിസി ജോസ് എന്നിവർ സംസാരിച്ചു.