തൊടുപുഴ : 2020- 21 വർഷത്തിൽ പോളിടെക്നിക് കോളേജ് പ്രവേശനത്തിന് അപേക്ഷിക്കുകയും മൂന്നാമത്തെ അലോട്ട്മെന്റ് വരെ സീറ്റ് ലഭിക്കാതെ വരികയോ അനുയോജ്യമായ കോഴ്സോ സ്ഥാപനമോ ലഭിക്കാതെ വരികയോ ചെയ്തിട്ടുള്ള അപേക്ഷകർക്ക് അൽ അസർ പോളിടെക്നിക് കോളേജിൽ സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നേടുന്നതിന് 24 വരെ അവസരം ലഭിക്കും. 24 വരെ www.polyadmission. org എന്ന വെബ് സൈറ്റിൽ സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. അഡ്മിഷൻ ലഭിച്ച സ്ഥാപനത്തിൽ നവംബർ 30 നുള്ളിൽ എല്ലാ അസ്സൽ രേഖകളും നിശ്ചിത ഫീസുമായി രക്ഷിതാവിനൊപ്പം ഹാജരായി അഡ്മിഷൻ എടുക്കണം. കൂടുതൽ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക. ഫോൺ : 04862-249102.