തൊടുപുഴ: മൂലമറ്റം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി റെജി കുന്നംകോട്ടിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.എൽ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ റോഷി ആഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.വി. വർഗീസ്, റോയി വാരികാട്ട്, പി.ജി. വിജയൻ, പ്രൊഫ. കെ.ഐ. ആന്റണി, ടോമി കുന്നേൽ, സ്ഥാനാർത്ഥി റെജി കുന്നംകോട്ട്, അഗസ്റ്റിൻ വട്ടക്കുന്നേൽ, സുനിൽ സെബാസ്റ്റ്യൻ, ഗീത തുളസീധരൻ എന്നിവർ പ്രസംഗിച്ചു. മാത്യു വാരികാട്ട് (പ്രസിഡന്റ്),​ ടി.കെ. ശിവൻ നായർ (സെക്രട്ടറി) എന്നിവരടങ്ങിയ 251 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.