തൊടുപുഴ: ശിശുദിന സംസ്ഥാനതല രചനാ മത്സരവിജയികളായി ജില്ലയിൽ നിന്ന് താഴെ ചേർക്കുന്ന ബാലപ്രതിഭകളെ തിരഞ്ഞെടുത്തതായി ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അറിയിച്ചു. ഉപന്യാസരചനയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം ഇരട്ടയാർ സെന്റ്‌ തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ നയൻതാര സി.വിക്ക് ലഭിച്ചു. കഥാരചന എൽ.പി വിഭാഗത്തിൽ മൂന്നാംസ്ഥാനം നങ്കി ഗവ. എൽ.പി സ്‌കൂളിലെ അഖിലേഷ് ബിനുവിനും യു.പി വിഭാഗത്തിൽ രണ്ടാംസ്ഥാനം കരിമണ്ണൂർ വിന്നേഴ്സ് സ്‌കൂളിലെ ഗീതു അനിലിനും ലഭിച്ചു. ശാന്തിഗ്രാം ഗവ. ഹൈസ്‌കൂളിലെ ലക്ഷ്മി പ്രമോദിന് കവിതാരചനയിൽ മൂന്നാംസ്ഥാനവും കഥാരചനയിൽ രണ്ടാംസ്ഥാനവും കിട്ടി.