കാഞ്ഞാർ: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബന്ധുവും അയൽവാസികളും അറസ്റ്റിൽ. രണ്ട് വർഷം മുമ്പ് കാഞ്ഞാറിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്ന പെൺകുട്ടിയെ ബന്ധുക്കളായ ഡെന്നീസ്, ഡോയൽ അയൽവാസിയാായ ബാബു എന്നിവർ ചേർന്നാണ് പീഡിപ്പിച്ചത്. കുട്ടിയുടെ വീട്ടിൽ വച്ചും അയൽവാസിയുടെ കടയിൽ വച്ചുമാണ് പീഡിപ്പിച്ചത്. കാഞ്ഞാർ സർക്കിൾ ഇൻസ്‌പെക്ടർ വി.കെ. ശ്രീജേഷിന്റെ നിർദേശാനുസരണം കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെ എസ്.‌ഐമാരായ കെ.ആർ. ശിവപ്രസാദ്, സജി പി. ജോൺ, എ.എസ്.‌ഐ സാംകുട്ടി, സി.പി.ഒ ബിജുമോൻ, വിനോദ്, ടോബി എന്നിവർ ചേർന്ന് എറണാകുളത്ത് നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ പോക്‌സോ കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.