കഞ്ഞിക്കുഴി : സംസ്ഥാന ആരോഗ്യ വികസന സമിതിയുടെയും പഴയരിക്കണ്ടം ഗവ. ഹോമിയോ ഡിസ്പെൻസറിയുടെയും സഹകരണത്തോടെ കേൊവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിന്റെ വിവിധ വാർഡുകളിലാണ് ആർസെനിക്കം ആൽബ് 30 എന്ന പ്രതിരോധ ഗുളിക വിതരണം ചെയ്തത്. പഞ്ചായത്ത് തല ഉദ്ഘാടനം മുക്കുവള്ളി വാർഡിൽ സംസ്ഥാന ആരോഗ്യ വികസന സമിതി ചെയർമാൻ ടോമി തീവള്ളിയിൽ നിന്ന് മുൻ പഞ്ചായത്ത് വാർഡ‌് മെമ്പർ സജീവൻ തേനിക്കക്കുടിയിൽ ഏറ്റുവാങ്ങി. പഴയരിക്കണ്ടം ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. വിഭ റോസ്‌മി ജോൺ പങ്കെടുത്തു. വൃദ്ധർ, വികലാംഗർ എന്നിവരുടെ കുടുംബങ്ങളിൽ പ്രതിരോധ ഗുളികകൾ എത്തിച്ചുകൊടുക്കും.