തൊടുപുഴ: ഉടുമ്പന്നൂർ പഞ്ചായത്തിലെ വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പും 23ന് രാവിലെ 10 മുതൽ 12 വരെ ഉടുമ്പന്നൂർ പഞ്ചായത്ത് ആഫീസിൽ നടക്കും. പെരിങ്ങാശ്ശേരി ഭാഗത്തുള്ള വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പും 23ന് 12 മുതൽ ഉച്ചകഴിഞ്ഞ് രണ്ട് വരെ പെരിങ്ങാശ്ശേരി വ്യാപാര ഭവനിൽ നടക്കും. അളവ് തൂക്ക ഉപകരണങ്ങളോടൊപ്പം കഴിഞ്ഞ വർഷത്തെ സർട്ടിഫിക്കറ്റും അഞ്ച് രൂപയുടെ സ്വന്തം മേൽവിലാസമെഴുതിയ പോസ്റ്റ് കവറും സഹിതം ഹാജരാക്കി മുദ്ര പതിപ്പിക്കണമെന്ന് ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ അറിയിച്ചു.