തൊടുപുഴ: പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 23ന് തൃക്കൊടിയേറ്റോടെ ആരംഭിച്ച് 30ന് ആറാട്ടോടെ സമാപിക്കും. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ തിരുവുത്സവം താന്ത്രിക ചടങ്ങുകൾ മാത്രമായിട്ടാണ് നടത്തുന്നത്. തിരുവുത്സവത്തോടനുബന്ധിച്ച് നടത്തി വരാറുള്ള ദശാവതാരച്ചാർത്ത് 20ന് തുടക്കമായി.