മണക്കാട്: മണക്കാട് ദേശസേവിനി വായനശാലയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വയലാർ അവാർഡ് നേടിയ കവി ഏഴാച്ചേരി രാമചന്ദ്രനെ ആദരിച്ചുകൊണ്ട് വെബിനാർ നടത്തി. മോഡറേറ്റർ കരിങ്കുന്നം ജോസഫ് ആമുഖം അവതരിപ്പിച്ചു. സി.സി ബേബിച്ചൻ ഏഴാച്ചേരി രാമചന്ദ്രന്റെ സാഹിത്യജീവിതം അവലോകനം ചെയ്ത് വിഷയാവതരണം നടത്തി. തുടർന്ന് കെ.ജി. ശശി,​ വായനശാല സെക്രട്ടറി പി.ജി. മോഹനൻ,​ കൺവീനർ ഡി. ഗോപാലകൃഷ്ണൻ,​ എൻ. വിജയൻ,​ ടി.കെ. ശശിധരൻ,​ ടി.പി. രാധാമണി,​ ടി.കെ. മാലതി എന്നിവർ സംസാരിച്ചു.