കോടിക്കുളം: ശബരിമല തീർത്ഥാടനത്തിന് അയ്യപ്പൻമാർക്ക് സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും പടി. കോടിക്കുളം- പെരുമാങ്കണ്ടം റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ഹിന്ദു ഐക്യവേദി കോടിക്കുളം പഞ്ചായത്ത് സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. പി.ജി. അജിത് കുമാർ സ്വാഗതവും എം.ജി. രാജൻ നന്ദിയും പറഞ്ഞു.