തൊടുപുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണക്കാട് യൂണിറ്റ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ തിര‌ഞ്ഞെടുപ്പും കക്ഷി രാഷ്ട്രീയവും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. സി.കെ ദാമോദരൻ വിഷയാവതരണം നടത്തി. സാംസ്കാരിക വേദി കൺവീനർ വി.എസ് ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.