തൊടുപുഴ: വണ്ണപ്പുറം മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി കളപ്പുര തദ്ദേശ തിരഞ്ഞടുപ്പിൽ നൽകിയിരുന്ന നാമനിർദ്ദേശ പത്രിക തള്ളി. പഞ്ചായത്തിൽ സ്ഥിര താമസക്കാരനല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ വോട്ടർ പട്ടികയിൽ നിന്ന് നേരത്തെ നീക്കിയിരുന്നു. ഇതിനെതിരെ സണ്ണി കളപ്പുര പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് അപ്പീൽ നൽകിയിരുന്നു. ഇതും തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയിൽ നൽകിയിരുന്ന കേസിന്റെ വിധിയും പ്രതികൂലമായതാണ് പത്രിക തള്ളാൻ കാരണം. രണ്ടാം വാർഡിലാണ് സണ്ണി നാമനിദ്ദേശപത്രിക നൽകിയിരുന്നത്. കോടിക്കുളം പഞ്ചായത്തിലെ സ്ഥിര താമസക്കാരനാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത്.