തൊടുപുഴ: കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ യുടെ മകൻ ജോമോൻ ജോസഫിന് ആയിരങ്ങളുടെ അത്യാഞ്ജലി. ഇന്നലെ പുറപ്പുഴയിലെ വീട്ടിൽ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരാണ് എത്തിയത്. സംസ്‌കാര ചടങ്ങുകൾ ഇന്നലെ രാവിലെ പത്തരയോടെ പുറപ്പുഴ പാലത്തിനാൽ വീട്ടിൽ ആരംഭിച്ചു. സംസ്‌കാര ശുശ്രൂഷകൾക്ക് കോതമംഗലം രൂപത അദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഇടുക്കി രൂപത അദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി. മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ യുഹാനോൻ തിയോഡേഷ്യസ് മെത്രാപ്പോലീത്താ, കോതമംഗലം രൂപത വികാരി ജനറൽ മോൺ. ചെറിയാൻ കാഞ്ഞിരകൊമ്പിൽ, കോട്ടയം രൂപത വികാരി ജനറൽ മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.പിമാരായ ബെന്നി ബെഹനാൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, ജോസ് കെ. മാണി, തോമസ് ചാഴികാടൻ, എം.എൽ.എമാരായ കെ.സി. ജോസഫ്, അനൂപ് ജേക്കബ്, മോൻസ് ജോസഫ്, വി.പി. സജീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി.സി. ജോർജ്,​ എൻ. ജയരാജ്, എൽദോ എബ്രഹാം, നേതാക്കളായ കെ. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, ജോസഫ് വാഴയ്ക്കൻ, ടി.യു. കുരുവിള, റോയി കെ. പൗലോസ്, ഇബ്രാഹിം കുട്ടി കല്ലാർ, ടോമി കല്ലാനി, ലതിക സുഭാഷ്, മാത്യു കുഴൽനാടൻ, എസ്. അശോകൻ, ടി.എം. സലിം , കെ.എം.എ ഷുക്കൂർ, എം.ജെ. ജേക്കബ്, മാത്യു സ്റ്റീഫൻ, എം.എസ്. മുഹമ്മദ്, കെ.എസ്. അജി, കെ. സുരേഷ് ബാബു, വി.വി. മത്തായി, പി.പി. ജോയി, മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പെടെയുള്ളവർ വസതിയിൽ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ, വി.എം. സുധീരൻ,​ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഫോണിലൂടെ അനുശോചനം അറിയിച്ചു. സംസ്‌കാരം പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടന്നു.