post

മുട്ടം: പെരുറ്റം - മലങ്കര അണക്കെട്ട് റൂട്ടിൽ വൈദ്യതി പോസ്റ്റ് അപകവസ്ഥയിൽ. മലങ്കര റബർ എസ്റ്റേറ്റ് കമ്പനി ഓഫീസിന് സമീത്തായി റോഡിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റാണ് ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലുള്ളത്.ഒരു വശത്ത് മാത്രമുണ്ടായിരുന്ന സ്റ്റേ കമ്പി പൊട്ടിയതിനാൽ ഓരോ ദിവസം കഴിയുന്തോറും പോസ്റ്റ് റോഡിലേക്ക് ചെരിഞ്ഞ് കൂടുതൽ അപകടവസ്ഥയാവുകയാണ്. പോസ്റ്റ് ചരിഞ്ഞതിനെ തുടർന്ന് ഇതിലൂടെയുള്ള വൈദ്യുതി ലൈൻ റോഡിലേക്ക് താഴ്ന്ന് കിടക്കുകയാണ്. ഇത് വഴി കടന്ന് പോകുന്ന ടിപ്പർ ലോറിയുടെ മുകൾ ഭാഗത്ത് താഴ്ന്ന് കിടക്കുന്ന വൈദ്യുതി ലൈൻ മുട്ടി കൂടുതൽ അപകടത്തിന് സാദ്ധ്യതയുമുണ്ട്. അധികൃതർ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്ന്‌ പ്രദേശ വാസികൾ അവശ്യപ്പെട്ടു.