തൊടുപുഴ: വാട്സ് ആപ്പ് നമ്പർ ഒന്നു പറയുമോ... സ്ഥാനാർത്ഥികളുടെ പ്രചരണപരിപാടികളുടെ ഭാഗമായി ഭവനസന്ദർശനങ്ങൾക്കൊടുവിൽ കേൾക്കുന്ന ഒരുആവശ്യമാണിത്. സ്ഥാനാർത്ഥികൾക്കൊപ്പമുള്ളവരിൽ ആരെങ്കിലുമാകും ഗൃഹനാഥന്റെ വാട്സ്ആപ്പ് നമ്പർ ചോദിക്കുക. തങ്ങളുടെ ഓൺലൈൻ പ്രചരണത്തിനാണ് ഇങ്ങനെ നമ്പരുകൾ ശേഖരിക്കുന്നത്. പരമാവധി വോട്ടർമാരിലേയ്ക്ക് പ്രചരണം വ്യാപിപ്പിക്കാൻ നല്ല അവസരമായി വാട്സ് ആപ്പിനെ ഉപയോഗിക്കുകയാണ്. പ്രചരണത്തിന്റെ ഭാഗമായുള്ള പോസ്റ്റർ പോസ്റ്റ് ചെയ്യലാണ് ഇപ്പോൾ നവമാദ്ധ്യമങ്ങൾവഴി നടക്കുന്നത്. ഇത് സംബന്ധിച്ചുള്ള അപ്ഡേഷൻ വരും ദിവസങ്ങളിൽ കൂടുതൽ വ്യത്യസ്ഥവും ആകർഷകവുമാക്കാൻ വിവരസാങ്കേതിക രംഗത്ത് പരിചയ സമ്പന്നരായവരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. , വനിതാ വോട്ടർമാരെ ആകർഷിക്കലും ന്യൂജൻ ആശയങ്ങൾ അവതരിപ്പിക്കലുമാെക്കെ വരും ദിവസങ്ങളിൽ അരങ്ങ് കൊഴുപ്പിക്കും.