കുമളി: വിശ്വകർമ്മ സംഘടനകൾ യോജിച്ചു പ്രവർത്തിക്കുന്നതിന് പീരമേട് താലൂക്കിലെ വിശ്വകർമ്മ സംഘടനാ നേതൃയോഗം തീരുമാനിച്ചു. കുമളി ഏ.കെ.വി.എം.എസ് ശാഖാ മന്ദിരത്തിൽ കൂടിയ യോഗം കേരള വിശ്വകർമ്മ സഭ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സതീഷ് പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. അഖില കേരള വിശ്വകർമ്മ മഹാസഭ ബോർഡ് മെമ്പർ പി.ജി.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു, ഏ.കെ.വി.എം. എസ് .ജില്ലാ സെക്രട്ടറി.സി.സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി താലൂക്ക് പ്രസിഡന്റ് വി.എൻ.രാജൻ, കെ.എസ്.ഉണ്ണി. എന്നിവർ സംസാരിച്ചു മുന്നാക്ക സംവരണത്തിനെതിരെ നവംബർ 25 ന് വിശ്വകർമ്മ ഐക്യവേദിയുടെ നേതൃത്ത്വത്തിൽ പീരുമേട് താലൂക്ക് ഓഫീസിനു മുമ്പിൽധർണ്ണ നടത്തുന്നതിന് തീരുമാനിച്ചു. വിശ്വകർമ്മ ഐക്യവേദി പീരുമേട് താലൂക്ക് സമിതി ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. പി.ജി.രഘുനാഥ്, സി.വി.ശശീന്ദ്രൻ ,വി.എൻ.രാജൻ രക്ഷാധികാരികൾ, കെ.എൻ.രാജേഷ് (ചെയർമാൻ), കെ.എ.അരുണാചലം (ജനറൽ കൺവീനർ), എ.സന്തോഷ്, കെ.എസ്.ഉണ്ണി, റെജിമോൻ അയ്യപ്പൻ, ബി.സുരേഷ്, ഗിരിജാ മുരളി (കമ്മറ്റി അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു