കുമളി : കോൺഗ്രസ് രക്ത സാക്ഷി ബാലുവിന്റെ സഹോദരിശങ്കരി ശാമുവലും കുടുംബവും ബി.ജെ.പിയിൽ ചേർന്നു. സംഘടനയ്ക്ക് വേണ്ടി സഹോദരൻ ജീവൻ ബലിയർപ്പിച്ചിട്ടും അവരുടെ കുടുംബത്തേയും മുഴുവൻ അവഗണിച്ചതായി ആരോപിച്ചാണ് കുടുംബത്തിലെ 20 പേർ ബി. ജെ. പിയിൽ ചേർന്നത്.
. ബി.ജെ.പിയിലെത്തിയ ശങ്കരി ശാമുവലിനെ ജില്ല ജനറൽ സെക്രട്ടറി സി.സന്തോഷ് കുമാർ സ്വീകരിച്ചു.യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ.ജി.അജേഷ് കുമാർ, അനീഷ് കുമാർ, വിനോദ് മോഹൻ, പ്രതീഷ്.കെ., അനിൽകുമാർ. ഷാജി കോട്ടയിൽ എന്നിവർ പങ്കെടുത്തു.