കരിമണ്ണൂർ: വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കരിമണ്ണൂർ റിവർവ്യൂ റസിഡന്റ്‌സ് അസോസിയേഷനിലെ എല്ലാ അംഗങ്ങൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ഇതോടൊപ്പം ഗ്രോബാഗുകളുടെ വിതരണവും നടത്തി. ജോയി ഇളമ്പാശേരിൽ, അഗസ്റ്റിൻ വരിക്കശേരി, ലംബൈ കുമ്പിളിമൂട്ടിൽ എന്നിവർ നേതൃത്വംനൽകി.