vinayavardhan
വിനയവർദ്ധൻ ഘോഷ്

ഇത് വിനയവർദ്ധൻ ഘോഷിന്റെ വീരഗാഥ

ചെറുതോണി: ജില്ലാ പഞ്ചായത്തു പൈനാവ് ഡിവിഷനിൽ ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയ കെ. എസ്. യു നേതാവ് ഒറിജിനൽ സ്ഥാനാർത്ഥിയായി മാറി. ജില്ലാ പഞ്ചായത്തിലേക്ക് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ജ്ഞാനസുന്ദരത്തെയായിരുന്നു തീരുമാനിച്ചിരുന്നത് .ഇതനുസരിച്ച് ജ്ഞാനസുന്ദരം നോമിനേഷൻ സമർപ്പിച്ചിരുന്നു. ഡമ്മിസ്ഥാനാർത്ഥിയായി വിനയവർദ്ധനും പത്രിക നൽകി പിന്നീട് നടന്ന ചർച്ചകളിൽ യുവജനങ്ങൾക്ക് പ്രാധാന്യംനൽകുന്നതിനുവേണ്ടി പാർട്ടി വിനയ വർദ്ധനനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ അവസാനവട്ട ചർച്ചയിലാണ് വിനയവർദ്ധനന് സീറ്റുനൽകിയത്. എം.എ ബിഎഡ് ബിരുദദാരിയായ വിനയവർദ്ധനൻ കെ.എസ്.യു ജില്ലാ സെക്രട്ടറിയായും, എം.ജി യൂണിവേഴ്‌സിറ്റി യൂണിയൻ കൗസിലർ, കെ.എസ്.യു തൊടുപുഴ ന്യൂമാൻകോളേജ് യൂണിറ്റ് പ്രസിഡന്റ്, യൂത്തുകമ്മിഷൻ ഇടുക്കിജില്ലാ കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. മുട്ടംമഞ്ഞപ്പാറകോളനിയിൽ താന്നിക്കാമറ്റത്തിൽ സുകുമാരൻ-യശോദ ദമ്പതികളുടെ മുന്നൂമക്കളിൽ രണ്ടാമനാണ്.