തൊടുപുഴ : പത്ത് വർഷത്തിലേറെയായി തൊടുപുഴയിൽ പ്രവർത്തിച്ചുവരുന്ന ശ്രീ വിനായക് ഹോട്ടലിന്റെ പുതിയ സംരംഭമായ ശ്രീവിനായക് ഉടുപ്പി ( വെജിറ്റേറിയൻ)​ എന്ന പേരിൽ തൊടുപുഴ ഇടുക്കി റോഡിൽ കെ.എസ്.ആർ.ടി.സി ജംഗഷനിൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. പി.ജെ ജോസഫ് എം.എൽ.എ ഹോട്ടലിന്റെയും ഡീൻ കുര്യാക്കോസ് എം.പി ടേസ്റ്റ് ആ ന്റ് ഓർഡർ ബേക്കറിയുടെയും ഉദ്ഘാടനം നിർവഹിക്കും. ആദ്യ വിൽപ്പന കെ.എച്ച്.ആർ.എ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ നിർവഹിക്കും. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് റ്റി.സി രാജു,​ കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ,​ മർച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.