മൂന്നാർ: എൽ.ഡി.എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എ. കുര്യൻ ഉദ്ഘാടനം ചെയ്തു. കെ.കെ. വിജയൻ നേതൃത്വം നൽകി. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി. മുത്തുപ്പാണ്ടി,​ എം.വൈ. ഔസേഫ്, പി. പളനിവേൽ, ഈശ്വരൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മൂന്നാർ ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ. എം. ഭവ്യ പ്രസംഗിച്ചു. 501 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.